Your Image Description Your Image Description

 പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വൈകാതെ മോചിതമാകും. 2025-ഓടെ പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ് ’ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ).

ഇതിനുകീഴിലുള്ള ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.) ആണ് ‘ഇന്ത്യൻ അളവി’ൽ പാദരക്ഷ പുറത്തിറക്കുന്നതിനു നേതൃത്വം നൽകുന്നത്. ഇതിനുമുന്നോടിയായി രാജ്യത്തെ വിവിധ ഇടങ്ങളിൽ സർവേ പൂർത്തിയാക്കി അന്തിമറിപ്പോർട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബി.ഐ.എസ്.) സമർപ്പിച്ചുകഴിഞ്ഞതായി സി.എസ്.ഐ.ആർ. ഡയറക്ടർ ജനറൽ എൻ. കലൈശെൽവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *