Your Image Description Your Image Description

 താങ്ങുവില നിശ്ചയിക്കുന്ന രീതിമൂലം തങ്ങൾക്ക് നഷ്ടം മാത്രമാണെന്ന് കർഷകർ. ചെലവ് കണക്കാക്കുന്ന കേന്ദ്ര മാനദണ്ഡവും സംസ്ഥാനങ്ങൾക്ക് അപ്രായോഗികമാണ്. ഇതുകാരണം, ആന്ധ്രാപ്രദേശിൽ 22 ലക്ഷം ഹെക്ടറിൽ നെല്ലുത്‌പാദിപ്പിക്കുന്ന കർഷകർക്ക് ഒരു വിളസീസണിൽ ശരാശരി നഷ്ടം 9020 കോടിമുതൽ 13,450 കോടിവരെയാണെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സ്വാമിനാഥൻ കമ്മിഷൻ ശുപാർശചെയ്തപ്രകാരം മൊത്തം ഉത്‌പാദനച്ചെലവിനൊത്ത താങ്ങുവില നിശ്ചയിച്ച് നിയമപരിരക്ഷയുറപ്പാക്കണമെന്നതാണ് ഇപ്പോൾ സമരത്തിലുള്ളവരടക്കം കർഷകസംഘടനകളൊന്നാകെ ആവശ്യപ്പെടുന്നത്. മൊത്തം ഉത്‌പാദനച്ചെലവെന്നാൽ കർഷകന്റെ ചെലവ്, വിത്ത്, വളം, കീടനാശിനി, നടീൽ, കൊയ്ത്ത്, ജലസേചനം, കൂലി, ഭൂമിയുടെ പാട്ടത്തുക, യന്ത്രങ്ങളുടെ ചെലവ് എന്നിവയെല്ലാം ചേർന്നതാണ്. സി ടു എന്നാണിതിനെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *