Your Image Description Your Image Description

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ പാസ്സാക്കിയത്.

1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സി.ആര്‍.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് പാലർലമെന്റ് പാസാക്കിയത്. ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *