Your Image Description Your Image Description

മ​സ്ക​ത്ത്​-​ഷാ​ർ​ജ ബ​സ്​ സ​ർ​വി​സ്​ ഫെ​ബ്രു​വ​രി 27ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ ഒ​മാ​ന്‍റെ ​ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. ശി​നാ​സ്​ വ​ഴി ഷാ​ർ​ജ​യി​ൽ എ​ത്തു​ന്ന​വി​ധ​ത്തി​ലാ​ണ്​ റൂ​ട്ട്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ​ക്ക്​ 10 ഒ​മാ​ൻ റി​യാ​ലാ​യി​രി​ക്കും ടി​ക്ക​റ്റ്​ നി​ര​ക്ക്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 23 കി​ലോ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കും.

മു​വാ​സ​ലാ​ത്തി​ന്‍റെ ഡ​യ​റ​ക്ട്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ www.mwasalat.om വ​ഴി ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ര​ണ്ടു​ രാ​ജ്യ​ങ്ങ​ളി​ലെ​യും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​ള്ള ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കും.

മസ്​കത്തിൽനിന്ന്​ ആദ്യ ബസ് രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് വൈകുന്നേരം നാല്​ മണിക്ക് പുറപ്പെട്ട് പുലർച്ചെ 1.10നും എത്തും.

Leave a Reply

Your email address will not be published. Required fields are marked *