Your Image Description Your Image Description

ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും ഉഭയകഷി സഹകരണത്തിനൊരുങ്ങുന്നു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഒമാനിലെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ആർക്കെവ്സ് മേഖലയിൽ സഹകരണത്തിന് തീരുമാനമായത്.

ആർക്കൈവ് ഡയറക്ടർ ജനറൽ അരുൺ സിംഗൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സഞ്ജയ് ഗാർഗ്, ആർക്കൈവിസ്റ്റ് സദഫ് അക്തർ എന്നിവരടങ്ങുന്ന സംഘം ഒമാനിലെ നാഷണൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റി സന്ദർശിച്ചു. എൻ.ആർ.എ.എ ചെയർമാൻ ഡോ. ഹമദ് മുഹമ്മദ് അൽ ധവയാനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ, ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അരുൺ സിംഗാൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *