Your Image Description Your Image Description
എറണാകുളം: കുടുംബശ്രീ വനിതകൾക്ക് സംരംഭകത്വ വികസനത്തിന്റെ പുത്തൻ അറിവുകൾ പകർന്ന് ദേശീയ സരസ് മേളയുടെ ആറാം ദിവസം ശ്രദ്ധ നേടി സംരംഭകത്വ വികസനം നൂതന ആശയങ്ങൾ എന്ന വിഷയത്തിൽ അവതരിപ്പിച്ച സെമിനാർ.
ബ്രഹ്മ ലേണിങ് സൊല്യൂഷൻ സിഇഒ എ. ആർ. രഞ്ജിത്ത് നയിച്ച സെമിനാറിൽ മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.
വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഒരു സംരംഭം എങ്ങനെ തുടങ്ങാം, ഏതെല്ലാം രീതിയിൽ പുതിയ സംരംഭക വഴികൾ കണ്ടെത്താം, അതിന് ഏതെല്ലാം രീതിയിൽ പ്രവർത്തിക്കണം തുടങ്ങിയ വിഷയങ്ങളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സെമിനാർ പ്രചോദനം നൽകി.
സംരംഭകത്വത്തിന്റെ നൂതന ആശയങ്ങൾക്കൊപ്പം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് മാനസികമായ ഊർജം പകർന്നു നൽകുന്നതിനും സെമിനാറിലൂടെ സാധിച്ചു.
ഏതൊരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുമ്പോഴും വ്യക്തമായ പ്ലാൻ ഉണ്ടായിരിക്കണം. ആ പ്ലാൻ നടപ്പിൽ വരുത്തുവാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം. അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ചെയ്യാൻ പോകുന്ന കാര്യത്തിലുള്ള താല്പര്യം പൂർണമായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അടുത്തഘട്ടത്തിലേക്ക് വളരെ എളുപ്പത്തിൽ കടക്കാൻ സാധിക്കും.
ചെയ്യുന്ന ബിസിനസ് ഒരു ബ്രാൻഡ് ആയി ഉയർണമെന്നും അതിനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സെമിനാറിൽ വിശദീകരിച്ചു.
ചടങ്ങിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ – ഓഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, എം ഡി സന്തോഷ്, കുടുംബശ്രീ വനിതകൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *