Your Image Description Your Image Description

 

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എസ്ഡിപിഐ നേതാവിനെതിരെ കേസെടുത്തു. ഇടുക്കി മുരിക്കാശേരി സ്വദേശിയായ എസ്ഡിപിഐ നേതാവ് വാഴേപറമ്പിൽ ഹാരിസ് ഹൈദ്രോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഹൈദ്രോസ് ഫേസ്ബുക്കിൽ നടത്തിയ അപകീർത്തികരമായ പോസ്റ്റിൻ്റെ പേരിലാണ് നിയമനടപടി.

വിവാദമായ പോസ്റ്റിൽ രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആർഎസ്എസ്) ലക്ഷ്യമിട്ടുള്ള അപകീർത്തികരമായ പരാമർശങ്ങളും ഉണ്ടായിരുന്നു. അയോധ്യയിൽ നിർമിച്ച ആർഎസ്എസ് ആസ്ഥാനം പൊളിച്ചുമാറ്റി പകരം മുസ്ലീം പള്ളി പണിയുമെന്ന ഭീഷണിയും പോസ്റ്റിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *