Your Image Description Your Image Description

ഗർഭപാത്രം വാടകയ്ക്കെടുക്കാനുദ്ദേശിക്കുന്ന ദമ്പതിമാരിൽ ഭർത്താവിനോ ഭാര്യക്കോ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അണ്ഡമോ ബീജമോ പുറമേനിന്ന് സ്വീകരിക്കാമെന്ന് കേന്ദ്രം. അണ്ഡോത്പാദനത്തിനോ ബീജോത്‌പാദനത്തിനോ സാധിക്കാത്തവിധം ആരോഗ്യപ്രശ്നം നേരിടുന്നതായി ജില്ലാ മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയവർക്കാണ് അനുമതി ലഭിക്കുക.

ഭാര്യക്കും ഭർത്താവിനും ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അണ്ഡവും ബീജവും പുറമേനിന്ന് സ്വീകരിക്കാൻ അനുമതിയുണ്ടാകില്ല. അതായത്, ദമ്പതിമാരിൽ ഒരാളുടേത് (ഭർത്താവിന്റെ ബീജമോ ഭാര്യയുടെ അണ്ഡമോ) തീർച്ചയായും ഉപയോഗിച്ചിരിക്കണം. വാടകഗർഭത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് ദമ്പതിമാരിൽ ഒരാളുമായെങ്കിലും ജൈവബന്ധമുണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *