Your Image Description Your Image Description

സൗദി അറേബ്യയിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യമെങ്ങും ഇന്ന് രാത്രിയിലുടനീളം പരമ്പരാഗത നൃത്തച്ചുവടുകളും ആഘോഷ പരിപാടികളും തുടരും.

1727ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആധുനിക സൗദി രാഷ്ട്രം സ്ഥാപിച്ചതിൻ്റെ വാർഷികാഘോഷമാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. എല്ലാ വർഷവും ഫെബ്രുവരി 22നാണു സ്ഥാപക ദിനം ആഘോഷിച്ചുവരുന്നത്.

സ്ഥാപകദിനം വർണാഭമാക്കാൻ വിവിധങ്ങളായ നിരവധി പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. പാർക്കുകളുc കോർണിഷുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷ പരിപാടികൾ. സൗദിയുടെ ദേശീയപതാകയേന്തിയ വാഹനങ്ങളുടെ നീണ്ട നിരയാണ് നിരത്തുകളിലെല്ലാം.

ഇന്ന് രാത്രിയിലുടനീളം പരമ്പരാഗത നൃത്തങ്ങളും ആഘോഷ പരിപാടികളും തുടരും. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന നിരവധി കലാ, സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാളികളും കുടുംബസമേതം ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *