Your Image Description Your Image Description

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. പൊതുവേ പുകവലിക്കുന്നവരില്‍ അല്ലെങ്കില്‍ പുകയിലയുമായുള്ള സമ്പര്‍ക്കം ഉള്ളവരിലാണ് ശ്വാസകോശ അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ന് പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം കൂടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതും കൂടുതൽ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഔട്ട്‌ഡോർ വായു മലിനീകരണം ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള പൊതുവായി ഒരു അപകട ഘടകമാണ്.

രണ്ട്…
ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. അതായത് പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കവും രോഗം വരാന്‍ കാരണമാകും. പുകവലിക്കുന്നയാളെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ശ്വാസകോശ അർബുദ സാധ്യത 27% വർദ്ധിക്കുന്നതായാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്.

മൂന്ന്…

ഗാർഹിക ഇന്ധന പുകയും ശ്വാസകോശ അർബുദ സാധ്യത കൂട്ടാം. അതായത് മരം/വിറക് തുടങ്ങിയവ കത്തിക്കുന്നതില്‍ നിന്നൊക്കെയുള്ള പുകയും ശ്വാസകോശ അർബുദം ഉണ്ടാക്കാം.

നാല്…

വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അഞ്ച്…

കാർസിനോജെനിക് രാസവസ്തുക്കൾ (സിലിക്ക, ആർസെനിക്, ക്രോമിയം, കാഡ്മിയം, നിക്കൽ) പോലെയുള്ള കെമിക്കലുമായുള്ള സമ്പര്‍ക്കം, കുടുംബ പാരമ്പര്യവും ജനിതക കാരണങ്ങളുമൊക്കെ ശ്വാസകോശ അർബുദ സാധ്യതയെ കൂട്ടാം.

വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. ചുമയ്ക്കുമ്പോള്‍ രക്തം വരുക, കഫത്തില്‍ രക്തം, ശ്വസിക്കാനുളള ബുദ്ധിമുട്ട്, കിതപ്പ്, നെഞ്ചുവേദന, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയൊക്കെ ലങ് ക്യാന്‍സറിന്‍റെ സൂചനയാകാം.

Leave a Reply

Your email address will not be published. Required fields are marked *