Your Image Description Your Image Description

വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും ചെയ്യണം. അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും.

രണ്ട്…
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

മൂന്ന്…

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

നാല്…

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ്സ് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അതുവഴി വണ്ണം കുറയ്ക്കാം.

അഞ്ച്…

ചിയ സീഡുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡുകള്‍ കഴിക്കുന്നതും ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

ആറ്…

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *