Your Image Description Your Image Description

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് നമ്മെ പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പതിവായി സ്ട്രെസില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അവരുടെ ഹൃദയം വരെ പ്രശ്നത്തിലായേക്കാം.

സ്ട്രെസ് അകറ്റുന്നതിന് പല മാര്‍ഗങ്ങളും നമുക്ക് അവലംബിക്കാം. വര്‍ക്കൗട്ട് അല്ലെങ്കില്‍ വ്യായാമം ഇത്തരത്തിലൊരു മാര്‍ഗമാണ്. കായികാധ്വാനങ്ങളേതുമില്ലാതെ, വ്യായാമവുമില്ലാതെ തുടരുന്നവരിലാണ് സ്ട്രെസ് കൂടുതലായി കാണുന്നത്.

വര്‍ക്കൗട്ടല്ല, മറിച്ച് സ്ട്രെച്ചസ് എങ്കിലും പതിവായി ചെയ്യാൻ സാധിച്ചാല്‍ സ്ട്രെസ് ഒരളവ് വരെയെങ്കിലും കുറയ്ക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തില്‍ സ്ട്രെസ് കുറയ്ക്കാൻ ചെയ്യാവുന്ന ചില സിമ്പിള്‍ സ്ട്രെച്ചസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…
നെക്ക് റോള്‍സ് ആണ് സ്ട്രെസ് കുറയ്ക്കാനായി ചെയ്യേണ്ട ഒരു സ്ട്രെച്ചിംഗ്. ഇത് വളരെ എളുപ്പത്തില്‍ മനസിലാക്കി ചെയ്യാവുന്നതേയുള്ളൂ. ഇതിനുപകരിക്കുന്ന വീഡിയോകള്‍ ധാരാളമായി നമുക്ക് ലഭ്യമാണ്. നടു വളയാതെ ഇരുന്ന് വേണം നെക്ക് റോള്‍സ് ചെയ്യാൻ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രണ്ട്…

ഷോള്‍ഡര്‍ സ്ട്രെച്ചിംഗ് ആണ് അടുത്തതായി ചെയ്യാവുന്നത്. ഇതും വളരെ സിമ്പിളായി ചെയ്യാവുന്നതാണ്. ഇതിന്‍റെയും വീഡിയോകള്‍ ധാരാളമായി ലഭ്യമാണ്. തോളുകള്‍ മാത്രമല്ല, കൈകളും സ്ട്രെച്ച് ആകാൻ ഷോള്‍ഡര്‍ സ്ട്രെച്ചിംഗ് അവസരമുണ്ടാക്കുന്നു.
മൂന്ന്…

ചൈല്‍ഡ്സ് പോസ് ആണ് സ്ട്രെസ് അകറ്റാനായി അടുത്തതായി ചെയ്യാവുന്നത്. ഇതും വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികള്‍ കിടക്കുന്നൊരു പോസ് ആണിത്. വീഡിയോ നോക്കി കൃത്യമായി മനസിലാക്കിയ ശേഷം ഇതും പതിവായി ചെയ്തുനോക്കുക.

Leave a Reply

Your email address will not be published. Required fields are marked *