Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: സംസ്ഥാന കയര്‍ വികസന വകുപ്പും ആലപ്പുഴ കയര്‍ പ്രൊജക്ട് ഓഫീസും ചേര്‍ന്ന് കയര്‍ ഭൂവസ്ത്ര ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ കയര്‍ പ്രൊജക്ടിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി പുതിയ പ്രൊജക്ടുകള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കാന്‍ സെമിനാറില്‍ തീരുമാനമായി.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആര്‍.രജിത, ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസര്‍ വി.ബി ഉണ്ണിക്കൃഷ്ണന്‍, അസ്റ്റിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഒ അനില്‍കുമാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് ഫിലിപ്പ് ജോസഫ്, കയര്‍ കോര്‍പ്പറേഷന്‍ ഷോറൂം മാനേജര്‍ അനൂപ് കയര്‍, എം.ജി.എന്‍.ആര്‍.ജി. ജില്ലാ എഞ്ചിനീയര്‍ ഷിന്‍സി ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ കയര്‍ പ്രൊജക്ടിന്റെ പരിധിയില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ശ്രദ്ദേയ നേട്ടം കൈവരിച്ച ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളെ സെമിനാറില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *