Your Image Description Your Image Description
Your Image Alt Text

മോസ്കോ: ജയിലിൽ നിന്ന് കാണാതായ റഷ്യൻ പ്രതിപക്ഷനേതാവും ​പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനിയെ ജീവനോടെ കണ്ടെത്തി. നേരത്തേ പാർപ്പിച്ചിരുന്ന ജയിലിന് ഏറെ അകലെയുള്ള ആർട്ടിക് പ്രദേശത്തെ പീനൽ കോളനി വിഭാഗത്തിലുള്ള പോളാര്‍ വൂള്‍ഫ് ജയിലിലേക്കാണ് നവാൽനിയെ മാറ്റിപ്പാർപ്പിച്ചതെന്ന് അദ്ദേഹവുമായി ബന്ധമുള്ളവർ വ്യക്തമാക്കി.

കാണാതായി മൂന്നാഴ്ചക്കു ശേഷമാണ് നവാൽനിയെ കണ്ടെത്തിയത്. തടവുകാരെ ഏകാന്തമായി പാർപ്പിക്കുന്ന ഇടമാണ് പീനൽ കോളനികൾ. മൂന്നു മാസം കൂടിയേ ഉള്ളൂ റഷ്യയിൽ പൊതുതെരഞ്ഞെടുപ്പിന്. അതിനിടയിലാണ് നവാൽനിയെ വിജനമായ ജയിലിലേക്ക് മാറ്റിയത്.

നവാൽനിയെ ജീവനോടെ കണ്ടെത്തിയതിൽ യു.എസ് സന്തോഷം പ്രകടിപ്പിച്ചു. നവാൽനിയെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യു.എസ് റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ പ്രതിപക്ഷ വേട്ടയെയും അപലപിച്ചു. അലക്സിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ ഫ്രാൻസ് അപലപിച്ചു.

നവാല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്‌സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനൽ കോളനിയിലാണ് നവാല്‍നി ഉള്ളതെന്നും കിര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *