Your Image Description Your Image Description

അഴിമതി കേസ് പരാതിയിൽ ത​ന്റെ വീട്ടിൽ തന്നെ സി.ബി.ഐയെ കൊണ്ട് റെയ്ഡ് നടത്തിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മലിക്. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ‘ഏകാധിപതി’ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ കർഷകന്റെ മകനായ ഞാൻ ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ലെന്നും അദ്ദേഹം എക്സിൽ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാൽ മലികിന്റെ കെട്ടിടത്തിൽ ഉൾപ്പടെ 30 സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ‘അഴിമതിക്കാരെക്കുറിച്ച് ഞാൻ നൽകിയ പരാതിയിൽ പറഞ്ഞവരുടെ സ്ഥലങ്ങളിൽ അന്വേഷിക്കുന്നതിന് പകരം സിബിഐ എന്റെ വസതി റെയ്ഡ് ചെയ്തു. നാലഞ്ച് കുർത്തയും പൈജാമയുമല്ലാതെ മറ്റൊന്നും എ​ന്റെ വീട്ടിൽനിന്ന് കിട്ടില്ല. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാൻ ഒരു കർഷകന്റെ മകനാണ്. ഞാൻ ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ല’ -എന്നാണ് സത്യപാൽ മലിക് ഇതിനോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *