Your Image Description Your Image Description

അര്‍ബുദബാധിതരായ കുട്ടികൾക്കായി ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ചികിത്സാസൗകര്യം വര്‍ധിപ്പിക്കും.നിലവില്‍ മുംബൈയിലെ പരേലിലും നവിമുംബൈയിലെ ഖാര്‍ഘറിനും പുറമേ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് അര്‍ബുദ ചികിത്സാകേന്ദ്രങ്ങളാണ് ടി.എം.സി.ക്ക് (ടാറ്റാ മെമ്മോറിയല്‍ സെന്റര്‍) കീഴിലുള്ളത്. എല്ലായിടത്തുമായി നാലായിരത്തോളം കുട്ടികളെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് പതിനായിരമായി വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് പരേല്‍ ടി.എം.സി.യിലെ കുട്ടികളുടെ അര്‍ബുദവിഭാഗം തലവന്‍ ഡോ. ഗിരീഷ് ചിന്നസ്വാമി പറഞ്ഞു.

രാജ്യത്ത് ഓരോ വര്‍ഷവും 70,000 കുട്ടികള്‍ക്ക് അര്‍ബുദം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് അര്‍ബുദം ബാധിക്കുന്ന കുട്ടികളുടെ 20 ശതമാനവും ഇന്ത്യയിലാണ്. ഈ സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. എല്ലാ സെന്ററുകളിലും കുട്ടികള്‍ക്കു മാത്രമായി പ്രത്യേക ബ്ലോക്കുകള്‍ തുടങ്ങാനാണ് ആലോചനയെന്നും ഡോ. ഗിരീഷ് ചിന്നസ്വാമി അറിയിച്ചു. മറ്റു സെന്ററുകളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ ചികിത്സയ്ക്കായെത്തുന്നത് മുംബൈയിലെ പരേല്‍ ടി.എം.സി.യിലും ഖാര്‍ഘര്‍ ടി.എം.സി.യുടെ ആക്ട്രക്കിലുമാണ് (അഡ്വാന്‍സ്ഡ് കാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആൻഡ് എജുക്കേഷന്‍ സെന്റര്‍). ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഏറെയും. കേരളത്തില്‍നിന്നുള്ള കുട്ടികളും ചികിത്സയ്ക്കായി ഇവിടെയെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *