Your Image Description Your Image Description

നിയന്ത്രണരേഖയിലുടനീളം സമാധാനം നിലനിർത്താൻ ഇന്ത്യ-ചൈന സൈനികതല ചർച്ചയിൽ ധാരണ. 21-ാംവട്ട കോർ കമാൻഡർതല ചർച്ചയാണ് അതിർത്തിയിലെ ചുഷുൽ-മോൾഡോയിൽ 19-ന് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന നിർദേശവും ചർച്ചയായി. സൈനികതലത്തിലും നയതന്ത്രതലത്തിലും ചർച്ചകൾ തുടരാനും ധാരണയായതായി മന്ത്രാലയം അറിയിച്ചു. എന്നാൽ, മൂന്നരവർഷമായി അതിർത്തിയിൽ തുടരുന്ന തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *