Your Image Description Your Image Description

 ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലൂടെ സഞ്ചരിച്ചപ്പോൾ ആളുകൾ വഴിയരികിൽ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങുന്നതാണ് താൻ കണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

തന്റെ മുൻമണ്ഡലമായ അമേഠിയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായിനടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഉത്തർപ്രദേശിന്റെ ഭാവി രാത്രികാലങ്ങളിൽ മദ്യപിച്ച് നൃത്തംചവിട്ടുകയാണ്. അതേസമയം പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരെ മാത്രം ക്ഷണിച്ച് ഉദ്ഘാടനംനടത്തിയ രാമക്ഷേത്രം ഇവിടെയുണ്ട്. അദാനിയെയും അംബാനിയെയും പോലുള്ള കോടീശ്വരന്മാരെയാണ് അവിടെ കണ്ടത്. എന്നാൽ, പിന്നാക്കവിഭാഗത്തിലെയോ ദളിത് സമൂഹത്തിലെയോ ഒറ്റയാൾപോലും എത്തിയില്ല.” -രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *