Your Image Description Your Image Description

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ രാജ്യത്ത് ഇതുവരെ കൈയില്‍ കിട്ടിയത് ഒരേ സ്ഥാപനത്തില്‍നിന്ന് വിരമിച്ച ഒമ്പതുപേര്‍ക്ക് മാത്രം. ഹിമാചല്‍പ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷനിലെ (എച്ച്.പി.ടി.ഡി.സി.) മുന്‍ ഉദ്യോഗസ്ഥര്‍ക്കാണ് കൊടുത്തുതുടങ്ങിയത്. നിയമപോരാട്ടം നടത്തുന്ന ആര്‍.സി. ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ ഈ സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥരാണ്. എന്നാല്‍, പെന്‍ഷന്‍ കണക്കാക്കുന്ന രീതി ചോദ്യംചെയ്ത് അവരെല്ലാം വീണ്ടും കോടതിയെ സമീപിക്കുകയാണ്.

2022 നവംബര്‍ നാലിനാണ് പി.എഫ്. അംഗങ്ങള്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്. അതിനായി ഓപ്ഷന്‍ നൽകാൻ സമയം പലതവണ നീട്ടിനല്‍കി. 17.5 ലക്ഷം പേരാണ് അപേക്ഷിച്ചത്.

എച്ച്.പി.ടി.ഡി.സി.യില്‍നിന്ന് വിരമിച്ച ബാലക് റാം ചൗഹാനാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ആദ്യമായി ഉയര്‍ന്ന പെന്‍ഷനുള്ള പേ ഓര്‍ഡര്‍ ലഭിച്ചത്. പിന്നാലെ ജബ്ബേ റാം, ഹരിറാം എന്നിവര്‍ക്കുകൂടി ലഭിച്ചു. അതില്‍ ജബ്ബേ റാം ആദ്യ പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *