Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ശേഷിക്കെ കോണ്‍ഗ്രസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആദായിനികുതിവകുപ്പ് 65 കോടിരൂപ പിടിച്ചെടുത്തു. കോണ്‍ഗ്രസ് അക്കൗണ്ടില്‍നിന്ന് 60.25 കോടിയും യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍.എസ്.യു.ഐ.യുടെയും അക്കൗണ്ടുകളില്‍നിന്ന് അഞ്ചുകോടിയുമാണ് പിടിച്ചത്.

2018-19 കാലത്തെ കണക്കുകളുമായി ബന്ധപ്പെട്ട് അടയ്ക്കാനുള്ള 115 കോടി നികുതിക്കുടിശ്ശികയുടെ ഭാഗമായാണ് തുക പിടിച്ചെടുത്തത്. ഇതിനെതിരേ ഐ.ടി. അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചതായി പാര്‍ട്ടി ഖജാന്‍ജി അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യം തകര്‍ക്കുന്ന നടപടിയാണിതെന്നും ജുഡീഷ്യറി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *