Your Image Description Your Image Description

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സീറ്റുധാരണയിലെത്തി. എസ്.പി. 62 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കും. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കാണ് ഒരു സീറ്റ്. സംയുക്തപ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

അമേഠിയിലും റായ്ബറേലിയിലും ഭാരത് ന്യായ് യാത്രയില്‍ പങ്കെടുക്കാതെ എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവ് ബുധനാഴ്ച വാരാണസിയിലടക്കം അഞ്ചു സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ അനുമതിയോടെ പ്രിയങ്കാ ഗാന്ധി അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ചതോടെയാണ് മഞ്ഞുരുകിയത്. പിന്നാലെ യു.പി.യില്‍ ഇന്ത്യസഖ്യമുണ്ടാകുമെന്ന് അഖിലേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *