Your Image Description Your Image Description

ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുനേരെ പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ പോലീസ് നടപടി. ശംഭുവിലും ഖനോരിയിലും സംഘര്‍ഷാവസ്ഥയായി. സമരക്കാരെ പിരിച്ചുവിടാന്‍ വന്‍തോതില്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഖനോരി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കൊല്ലപ്പെട്ടു.

ഭട്ടിന്‍ഡ സ്വദേശിയായ ശുഭ് കരണ്‍ സിങ്ങാണ് (21) മരിച്ചത്. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ ഷെൽ തലയില്‍ത്തട്ടി ഗുരുതര പരിക്കേറ്റതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹരിയാണ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *