Your Image Description Your Image Description

 ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നേരത്തെയുള്ള നയം ഭേദഗതി വരുത്തിയാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സൗകര്യം വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

ബഹിരാകാശത്തില്‍ വാണിജ്യ മേഖലയില്‍ സാന്നിധ്യം വികസിപ്പിക്കുക, സാങ്കേതിക വികസനത്തിന്റെയും അനുബന്ധമേഖലയിലെ നേട്ടങ്ങളുടെയും സാധ്യത ഉപയോഗിക്കുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഗ്രഹ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 74 ശതമാനംവരെ സ്വന്തം വഴിയിലൂടെയും അതിനുശേഷം സര്‍ക്കാര്‍ മുഖാന്തിരവും ആണ് പ്രവര്‍ത്തിക്കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *