Your Image Description Your Image Description
Your Image Alt Text

ഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ എന്ന് യുഎസിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷംതന്നെ വിക്ഷേപണം ഉണ്ടാകുമെന്നാണ് യുഎസ് നല്‍കുന്ന സൂചന. ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ് റഷ്യയുടെ നീക്കമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് വിരുദ്ധമായി നിരുപദ്രവകരമായ ഡമ്മി വാര്‍ഹെഡ് ഭ്രമണപഥത്തിലേക്ക് റഷ്യ വിക്ഷേപിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അമേരിക്കന്‍ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് രൂപകല്പന ചെയ്ത ആണവ ബഹിരാകാശ അധിഷ്ഠിത ആയുധം റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ബ്രീഫിങ്ങുകളില്‍ വളരെ കുറച്ച് വിവരങ്ങളാണ് ഇത് സംബന്ധിച്ച് റഷ്യ പങ്കുവെച്ചത്. അതിനാല്‍ തന്നെ ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെഎന്ന് കൃത്യമായി വ്യക്തമല്ല.

ബഹിരാകാശത്തെ പാശ്ചാത്യ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാന്‍ ആയുധ സംവിധാനം ഉപയോഗിക്കുമോ എന്നതാണ് അമേരിക്കയുടെ ആശങ്ക. ആശയവിനിമയങ്ങളെയും സൈനിക ലക്ഷ്യ സംവിധാനങ്ങളെയും തകര്‍ക്കാനും സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റ് ഈ ഗുരുതരമായ ഭീഷണിയെ വളരെ അടുത്ത് നിരീക്ഷിച്ച് വരുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

”ഞങ്ങള്‍ ഈ മേഖലയില്‍ നിലവിലുള്ള കരാറുകള്‍ പാലിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല, ഈ സംയുക്ത ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടുണ്ട്,” റഷ്യന്‍ സ്റ്റേറ്റ് മീഡിയ പുടിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിന് റഷ്യ എല്ലായ്പ്പോഴും എതിരായിരുന്നുവെന്ന് പ്രതിരോധ മന്ത്രി സെര്‍ജി കെ ഷോയ്ഗുവുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍ പറഞ്ഞു. ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതും ഭ്രമണപഥത്തെ ആയുധവല്‍ക്കരിക്കലും ഉള്‍പ്പെടെ ബഹിരാകാശത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967ലെ ബഹിരാകാശ ഉടമ്പടിയെ റഷ്യ മാനിക്കുന്നു എന്നും ഈ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *