Your Image Description Your Image Description
Your Image Alt Text

പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ രംഗത്തെത്തി . ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . തൃശൂർ ലോ കോളേജിലെ സംഘർഷത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ഗോകുലിന്റെ പ്രകോപനപരമായ പ്രസംഗം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സി പി ഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് ഭീഷണി മുഴക്കിയത് . ശിവപ്രസാദിനെ തെരുവിൽ നേരിടുമെന്നും സംയമനം പാലിക്കുന്നത് യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്നും നേതാവ് പറയുന്നു.

‘എസ് എഫ് ഐയുടെ വാക്കും കേട്ട് ലോ കോളേജിൽ കെ എസ് യുവിനെ തല്ലിച്ചതക്കുന്നതിന് വേണ്ടി മാത്രം കടന്നുവന്ന തൃശൂർ ജില്ലയിലെ എ സി പി അടക്കമുള്ള പൊലീസ് സംവിധാനത്തോടാണ് പറയുന്നത്. എല്ലാ കാലവും ഈ ഭരണം പിണറായി വിജയന്റേതായിരിക്കില്ല.

എല്ലാ കാലവും പിണറായി വിജയൻ തന്നെയായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഭരണം മാറും. ഞങ്ങളുടെ വിദ്യാർത്ഥികളെ, ഞങ്ങളുടെ പ്രവർത്തകരെ തല്ലിച്ചതച്ച സി പി ഒ ഓഫീസർ ശിവപ്രസാദിനോട് അടക്കമാണ് പറയുന്നത്.

വീഡിയോ എടുക്കുന്നുണ്ട് പൊലീസുകാർ. വീഡിയോ എടുക്കുന്ന പൊലീസുകാരോട് തന്നെയാണ് പറയുന്നത്. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ട്. അവനെ ഞങ്ങൾ തെരുവിൽ നേരിടുക തന്നെ ചെയ്യും. ഞങ്ങൾ സംയമനം പാലിക്കുന്നത് നിങ്ങൾ ഇട്ടിട്ടുള്ള യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടുമാത്രമാണ്.

യൂണിഫോം ഊരി തൃശൂർ അങ്ങാടിയിലിറങ്ങിയാൽ പൊന്നുമക്കളെ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അതിൽ ഒരു സംശയവും വേണ്ട.’- എന്നാണ് കെ എസ് യു നേതാവ് പറയുന്നത്. പറയുന്നതൊക്കെ കൊള്ളാം , പോലീസിന്റെ മൂന്നിലൊന്നും ചെന്നുപെടരുത് .

അതെങ്ങനാ സതീശന്റെയും സുധാകരന്റെയും ഗുണ്ടകളല്ലേ ? പിന്നെയെങ്ങനെ പറയാതിരിക്കും ?

Leave a Reply

Your email address will not be published. Required fields are marked *