Your Image Description Your Image Description

വ്യാജമായി സർക്കാർ ഓഫീസുകൾ സൃഷ്ടിച്ച് പണംതട്ടിയ സംഭവത്തിൽ മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ പത്ത് കോൺഗ്രസ് എം.എൽ.എ.മാരെ ഗുജറാത്ത് നിയമസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ.

ഛോട്ടാ ഉദേപുർ, ദാഹോഡ് ജില്ലകളിൽ ആദിവാസി സബ് പ്ലാനിൽനിന്നുള്ള 23 കോടിയോളം രൂപ വ്യാജ ജലസേചന ഓഫീസുകളുണ്ടാക്കി തട്ടിയെടുത്ത സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബി.ഡി. നിനമ ഉൾപ്പെടെയുള്ളവർ ഈ കേസിൽ അറസ്റ്റിലായി. ഇതുസംബന്ധിച്ച ചോദ്യത്തിന് ചൊവ്വാഴ്ച നിയമസഭയിൽ മന്ത്രി രേഖാമൂലം നൽകിയ മറുപടിയും പ്രസംഗവും തമ്മിൽ പൊരുത്തപ്പെടാത്തതാണ് ബഹളത്തിനിടയാക്കിയത്. ഛോട്ടാ ഉദേപുരിലെ തട്ടിപ്പിൽ സർക്കാർ എടുത്ത നടപടിസംബന്ധിച്ച് കോൺഗ്രസ് എം.എൽ.എ. തുഷാർ ചൗധരിയാണ് ചോദ്യമുന്നയിച്ചത്. വ്യാജ ഓഫീസുകളില്ലെന്നും അതിനാൽ നടപടിയെടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നുമായിരുന്നു പട്ടികവർഗ ക്ഷേമമന്ത്രി കുബേർ ദിണ്ഡോറിൽനിന്ന് എഴുതിലഭിച്ച മറുപടി. എന്നാൽ, ജില്ലയിൽ ഇത്തരം അഞ്ച് ഓഫീസുകൾ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുംചെയ്തെന്ന വാർത്തകൾ തുഷാർ ചൗധരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *