Your Image Description Your Image Description

സമരരംഗത്തിറങ്ങിയ കർഷകരുടെയും പിന്തുണപ്രഖ്യാപിച്ച സാമൂഹികപ്രവർത്തകരുടെയും 142 സാമൂഹികമാധ്യമ അക്കൗണ്ടുകൾ കേന്ദ്ര ഐ.ടി. മന്ത്രാലയം പ്രവർത്തനരഹിതമാക്കിയതായി കോൺഗ്രസ് ആരോപിച്ചു. 35 ഫെയ്സ് ബുക്ക്, 14 ഇൻസ്റ്റഗ്രാം, 42 എക്‌സ്, ഒരു സ്നാപ്പ് ചാറ്റ്, ഒരു റെഡ്ഡിറ്റ് അക്കൗണ്ടുകളും 49 എക്സ് ലിങ്കുകളും കേന്ദ്രം തടഞ്ഞതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേഡ പത്രസമ്മേളനത്തിൽ പറഞ്ഞു.

കർഷകരെ അപമാനിക്കുന്നതിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെയും വീഡിയോകളും സ്‌ക്രീൻഷോട്ടുകളും അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു. 2014-ലെ തിരഞ്ഞെടുപ്പിനുമുമ്പ് നരേന്ദ്രമോദി ട്വീറ്റ് ചെയ്ത വാചകങ്ങളും ആവർത്തിച്ചു. ‘എന്തുകൊണ്ടാണ് നമ്മുടെ കർഷകർക്ക് ശരിയായ വില കിട്ടാത്തത്. കർഷകർ യാചിക്കുകയല്ല. അവരതിനായി കഠിനാധ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *