Your Image Description Your Image Description

ദേശീയപാതയിൽ ട്രാക്ടറും ട്രോളിയുമായി തമ്പടിച്ചിരിക്കുന്ന കർഷകരെ വിമർശിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി.മോട്ടോർവാഹന നിയമപ്രകാരം ദേശീയപാതകളിൽ ട്രാക്ടർ ട്രോളികൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്രയധികം ആളുകൾക്ക് ഒരുമിച്ച്‌ തങ്ങാൻ അനുവാദംനൽകിയത് എന്തിനാണെന്നും പഞ്ചാബ് സർക്കാരിനോട് ചോദിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.

കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകരാണ് പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ട്രാക്ടറുകളും മറ്റുമായി കഴിയുന്നത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, ഭരണഘടനാപരമായ കടമകൾ പാലിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സന്ദാവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങുന്ന ബെഞ്ച് കർഷകർക്ക് നിർദേശം നൽകി. പ്രതിഷേധം ന്യായമായ നിയന്ത്രണങ്ങൾക്കു വിധേയമാണെന്നും ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *