Your Image Description Your Image Description
Your Image Alt Text

പലയിടത്തും ആളില്ലാതെ കറങ്ങിനടക്കുന്ന കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഹെലികോപ്റ്ററിന്റെയും ടി സിദ്ദിഖ്‌ എംഎൽഎയുടെ ‘അത്യാഡംബര’ സദ്യയുടെയും പേരിൽ വിവാദത്തിലാകുന്നു . എന്തൊക്കെ തള്ളലാണ് നടത്തിയത് ? തള്ളലിന് ഒരു കുറവുമില്ല .

നവകേരള സദസ്സിനേക്കാൾ എന്തുകൊണ്ടും മികച്ചു നിൽക്കും, ലളിതമായ യാത്രയായിരിക്കും, ഏറ്റവും പാവപ്പെട്ടവരോടൊപ്പം രണ്ട്‌ ഇഡലി കഴിച്ച്‌ പ്രഭാതയോഗം നടത്തും , ലോറിയിൽ യാത്ര… തുടങ്ങി നേതാക്കളായ വി ഡി സതീശനും യുഡിഎഫ് അനുകൂല മാധ്യമങ്ങളും കൊടുക്കാത്ത പരിവേഷങ്ങളില്ല ഇപ്പോൾ കാണുന്നത് .

യാത്ര മധ്യകേരളത്തിലെത്തുന്നതിനുമുമ്പേ, പറഞ്ഞതിന്‌ നേരെ വിപരീതദിശയിലായി കാര്യങ്ങൾ. രാവിലെ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളെ കണ്ട വി ഡി സതീശനെ മണിക്കൂറിനുള്ളിൽ വയനാട്ടിൽ കണ്ടതോടെയാണ്‌ കോൺഗ്രസുകാർ കാര്യം തിരക്കിയത്‌.

സംഗതി ഹെലികോപ്റ്ററിലാണ്‌ യാത്ര നടത്തിയത് . ആരാണ്‌ സ്പോൺസർ. എവിടുന്നാണ്‌ പണം. എന്താ ഇത്ര വേഗത്തിൽ പോകേണ്ടതിന്റെ അത്യാവശ്യം. സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ മാത്രമല്ല , നാട്ടുകാർ വരെ സമൂഹമാധ്യമങ്ങളിൽ ചോദ്യം തുടങ്ങി.

മുഖ്യമന്ത്രിക്കെതിരെ ഹെലികോപ്‌റ്ററിന്റെ പേരിൽ പറഞ്ഞ പുലഭ്യങ്ങളൊക്കെ സുധാകരനും സതീശനും പിൻവലിക്കുമോയെന്നും ചോദ്യങ്ങളുയരുന്നു. കൽപ്പറ്റ എംഎൽഎയുടെ ‘ചെറിയ’ ഭവനവും അവിടത്തെ ലഘുഭക്ഷണവും കണ്ട്‌ ഞെട്ടിയത്‌ കോൺഗ്രസുകാർതന്നെയാണ് , അല്ലാതെ മറ്റാരുമല്ല , സിപിഎമ്മുകാരോ , സിപിക്കാരോ , ബിജെപിക്കാരോ അല്ല ചോദിക്കുന്നത് , കോൺഗ്രസ്സുകാരാണ് ചോദിക്കുന്നത് .

സുധാകരനും സതീശനും അടുത്തടുത്തിരുന്ന്‌ ‘ലഘുഭക്ഷണം’ കഴിക്കുന്നതിന്റെ വീഡിയോയും ചിത്രവും പ്രചരിക്കുന്നുണ്ട്‌. ഹെലികോപ്‌റ്ററിൽ നിന്ന്‌ രജനി സ്‌റ്റൈലിൽ സതീശൻ ഇറങ്ങിവരുന്ന വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാണ്‌.

നവകേരള സദസ്സിലെ ഭക്ഷണത്തിന്റെ പേരിൽ കള്ളക്കഥ പ്രചരിപ്പിക്കാൻവേണ്ടിമാത്രം വാർത്താസമ്മേളനം വിളിച്ചവരാണ്‌ ഇതെന്ന്‌ ഓർക്കണം. ആവശ്യമനുസരിച്ച്‌ യാത്രാസൗകര്യങ്ങൾ ഉപയോഗിക്കുന്നതിനെയോ നല്ല ഭക്ഷണം കഴിക്കുന്നതിനെയോ സിപി എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ നേതാക്കൾ ഒരു കാലത്തും വിമർശിച്ചിട്ടില്ല.

ഹെലികോപ്റ്റർ വിഷയം കൂടുതൽ ചർച്ചയായിക്കോട്ടെ എന്ന മട്ടിൽ കെ മുരളീധരൻ തന്നെയാണ്‌ മാധ്യമങ്ങളോട്‌ ചെലവിന്റെ കാര്യം പറഞ്ഞത്‌. ജാഥയുടെ പേരിൽ ശേഖരിച്ച 15 കോടിയിൽനിന്നാണ്‌ ഹെലികോപ്‌റ്ററിനും പണം നൽകിയതെന്നാണ് വിശദീകരണം.

സതീശന്റെ ഏറ്റവും അടുത്ത അനുയായി ‘തീപ്പൊരി ’ നേതാവിന്റെ തട്ടകമായ എറണാകുളത്ത്‌ ജാഥ പൊളിഞ്ഞതും നേതാക്കൾക്കിടയിൽ ചർച്ചയാണ്‌. ഏതായാലും അമ്മായിക്ക് അടുപ്പത്തുമാകാം , മരുമോൾക്ക് പറമ്പിലുമാക്കൂടായെന്ന പഴമൊഴിപോലെയാണ് . സിപിഎമ്മിന് ഒന്നും ചെയ്തുകൂടാ , പക്ഷെ ഞങ്ങൾ ചെയ്യും , ഇതെന്താ വെള്ളരിക്കാ പട്ടണമോ ? ജനം ഇതെല്ലം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന ബോധ്യം വേണം സതീശാ .

Leave a Reply

Your email address will not be published. Required fields are marked *