Your Image Description Your Image Description
Your Image Alt Text

ഓന്ത്‌ നിറംമാറുന്നത് പോലെ പി സി ജോർജ് ഇങ്ങനെയും പാർട്ടി മാറുമോ. ഇനി ബി ജെ പി യിൽ നിന്നും എങ്ങോട്ടു പോകും പത്തനംതിട്ടക്കാർ ഉറ്റു നോക്കുന്നത് ഇപ്പോൾ ഇതറിയാനാണ്. ദൈവം സാക്ഷി ഞാൻ ഒരു സ്ഥാനവും ഡൽഹിയിൽ ചെന്ന് ആവശ്യപെട്ടിട്ടില്ല. ശബരിമലയിലെ ശാസ്താവിന്റെ മണ്ഡലമല്ലേ അതത്ര മോശമല്ല . അവിടെ മത്സരിക്കാൻ കിട്ടിയാൽ അത് എന്റെ ഭാഗ്യം. മികവും അവിടെ നിന്നോളവും എന്ന് പി സി താണു പറഞ്ഞിട്ടും കേൾക്കുന്നില്ല ഇപ്പോൾ ബി ജെ പിയോ ക്കാർ. പത്തനംതിട്ടയിലേക്കു പി സി ജോർജിനെ കാലു കുത്താൻ പോലും സമ്മതിക്കില്ലെന്ന് അവിടത്തെ ബി ജെ പിക്കാർ പറയുമ്പോൾ പി സി ജോർജ് എന്ത് ചെയ്യണം.

തിരിഞ്ഞു നിന്ന് പതിവ് പോലെ പത്തു ചീത്ത കൊടുക്കണം. അതീ പി സി ജോർജ് ചൈതുളൂ. തൻ ഡൽഹിയിൽ ചെന്നപ്പോൾ സീറ്റൊന്നും കൊടിച്ചിട്ടില്ല എന്നാണ് ഇപ്പോൾ പി സി പറയുന്നത്. ഇവിടെ വന്നപ്പോൾ ഐ ജെ പി നേതൃത്വമാണ് പറഞ്ഞത് താനേ പത്തനംതിട്ടയിലേക്കു പരിഗണിക്കുന്നുണ്ട് ഏന്. അല്ലാതെ ഞാൻ സ്ഥാനാർത്ഥിയാണെന്നു എനിക്കറിയില്ല. എന്നെ വിശ്വസിക്കണം. ഞാൻ പൂഞ്ഞാറുകാരനാണ്. അതുകൊണ്ട് പത്തനം തിട്ട മണ്ഡലത്തിലെ നില്കുന്നുണ്ടെങ്കിൽ നിൽക്കൂ. . മാധ്യമപ്രവർത്തകരെ പിടിച്ചു ആണയിടുകയാണ് പാവം പി സി.
ബിജെപി ഇപ്പോൾ സീറ്റ് കൊടുക്കില്ല എന്ന കണ്ടപ്പോൾ നമ്മുടെ പിസി ജോർജിന് തലക്ക് വട്ടായി എന്ന് തോനുന്നു. .

. . എന്തൊക്കെ പ്രദീക്ഷയുമായിട്ടാണ് പാവം പിസി കാവിപ്പടക്കൊപ്പം എത്തിയത് എല്ലാം തകർന്ന് തരിപ്പണം ആയി. . . പണ്ട് പണ്ട് ഒരുകാലത്ത് പൂഞ്ഞാര് നിന്ന്മോ ദി ഒരു തികഞ്ഞ പരാജയമാണ് ഒരു സംശയവും വേണ്ട എന്ന പറഞ്ഞിട്ട് പിന്നീട് ബിജെപിയിലേക്ക് വന്നപ്പോൾ പ്ലെയ്റ്റ് അപ്പാടെ അങ് തിരിച്ചു. കൊടുത്താൽ പൂഞ്ഞാറും കിട്ടുമെന്നു തിരികെ ഓര്മിപ്പിച്ചിരിക്കുകയാണിപ്പോൾ ബി ജെ പിക്കാർ . . ഇപ്പൊ നരേന്ദ്ര മോഡി നല്ലവനായി നല്ല നേതാവായി. . . രാജ്യം കണ്ടിട്ടില്ലാത്ത സൂപെര്മാനുമായി എന്താല്ലേ . . . എത്രപെട്ടന്നാണ്‌ ഓന്ത് നിറം മാറുന്നപോലെ ഒരു മനുഷ്യന് നിറം മാറാൻ പറ്റുന്നത്. .ഒന്നും പത്തനംതിട്ടയിലെ ബി ജെ പി ക്കാർ മറന്ന മട്ടില്ല. ആർക്കോ ചിലര്ക്കൊക്കെ ഓര്മ ശക്തിയും ബുദ്ധിശക്തിയും അല്പം കൂടുതലാണെന്ന് തോന്നുന്നു . ഇതിനെല്ലാം കൂടെ ഒന്നിച്ചിട്ട് ബിജെപിക്കാർ പണിയുകയാണ്. . . പിന്നെ പി സി ജോർജ് എന്ന രാഷ്ട്രീയക്കാരൻ തികഞ്ഞ ഒരു രാഷ്ട്രീയക്കാരൻ ആണ് ഒരു അഴിമതിയുടെ കര പോലെ വീഴാത്ത ഒരു പഞ്ച പാവം.. . അങ്ങനെ ആണ് അദ്ദേഹം സ്വയം വിശേഷിപികുന്നത്. . മസാല ബോണ്ടിന്റെ പേരിൽ നമ്മുടെ പിസി ഇപ്പോൾ മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് കസറുന്നതിനിടെയാണ് ബിജെപിയുടെ ദുർമുഖം കണ്ടതും.
കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക് എന്നായിരുന്നു പിസി ജോർജിന്റെ ആരോപണം. കൂടാതെ ആലപ്പുഴക്കാരനായ ഐസക്, എന്തിനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നതെന്നും പിസി ജോർജ് ചോദിച്ചിരുന്നു. സി പി എം എങ്ങിനെയാ തിരിച്ചടിച്ചത് . അവർ പറഞ്ഞത് പി സി യെ ബിജെപിയിൽ ഒരു പട്ടികുഞ്ഞു പോലും മതിക്കാത്തതിന്റെ അമര്ഷമാണ് ഇങ്ങനെ ഒക്കെ തീർക്കുന്നത്. എന്നാണ് . . .

പി സി എന്തൊക്കെയാ ഐസക്കിനെതിരെ പറഞ്ഞത്. ‘ഐസക് കിഫ്ബി കച്ചവടം നടത്തി ഇവിടെ നാലരലക്ഷം കോടി രൂപ കടമുണ്ടാക്കി നടന്നവനാണ്. വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്?’ ‘സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാണ്. ഐസക് ഉണ്ടാക്കിയതാണ് കിഫ്ബി. ഇങ്ങോട്ടു വരട്ടെ, ഞാൻ ജയിപ്പിച്ചു തരാം’ എന്നൊക്കെ പിസി ജോർജ് പറയുന്നു.. . .പക്ഷെ പിന്തുണക്കാൻ മാത്രം തന്റെ പുതിയ പാർട്ടിയിലെ അണികൾ ഇല്ല.

ആളറിയാതെയാണെന്നു തോന്നു എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പിസി പരിഹസിച്ചു.ആരാ വെള്ളാപ്പള്ളി മുതലാളി ഇപ്പോൾ . ബി ജെ പി യുടെ ഘടക കക്ഷി ണ് ഇതുവരെ. എന്നിട്ടും പി സി എന്താ പറഞ്ഞെ. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹം മാത്രമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അതിനു കാരണം പി സി പറഞ്ഞതെന്താ വേലപ്പള്ളി ഇതുവരെ തോൽക്കുമെന്ന് പറ‌ഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയും ചെയ്യുമെന്നും

ഇതോടെ എൻ ഡി എ യിൽ ബി ജെ പി യിൽ ഒക്കെ പി സി യുടെ കാര്യത്തിൽ തീരുമാനമായി കഴിഞ്ഞു. വെള്ളപാലിയുടെ പരാതി നേരെ പോയിരിക്കുന്നത് അമിത് ഷായുടെ മുന്നിലാണ്. തുടങ്ങിയില്ലേ പൂരം. വെള്ളാപ്പള്ളിക്ക് പണ്ടേ പി സി ജോർജിനെ കണ്ണെടുത്താൽ കണ്ടു കൂടാ. അതെങ്ങനെയും പച്ച അപ് ചെയ്യുവാൻ നോക്കിയപ്പോളാണ് തുരു തുരാ പഴിഴ്ച് വെള്ളാപ്പള്ളി വന്നത്.
ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പിസി ജോർജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജെന്നും എന്നൊക്കെയാണ് വെള്ളാപ്പള്ളി പറഞ്ഞതു. പിന്നെ നല്ലൊരു ജ്യോത്സ്യം കൂടിയായ വെള്ളാപ്പള്ളി ബി ജെ പി യിലെ പി സി യുടെ ഭാവി കൃത്യമായി പ്രവചിക്കുകയും ചെയ്തു.

വെള്ളാപ്പള്ളിയുടെ വാക്കുകൾ കടമെടുത്താൽ പന്നനായ രാഷ്ട്രീയ നേതാവാണ് പിസി ജോർജ്. ഇപ്പോൾ ആർക്ക് വേണം പിസി ജോർജിനെ, ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്‌തു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പിസി ജോർജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ടെ. തീർന്നില്ലേ പി സി യുടെ കാര്യം. ഇനി ബി ജെ പി യിൽ പി സി യെ ആറു ജയിപ്പിച്ചെടുക്കും . ഇത്രയുമൊക്കെ കെയപ്പോൾ പി സി ക്കും മനസ്സിലായി തുടങ്ങി ഇ ബി ജെ പി തനെപ്പോലത്തെ സത്യക്രിസ്ത്യാനികൾക്കു പറഞ്ഞിട്ടുള്ളതല്ല എന്ന്. അപ്പോൾ അൽഫോൻസ് കണ്ണന്താനമോ . അത് വേറൊരു വഴി. അങ്ങനെ ആശ്വസിക്കാനേ പൂഞ്ഞാറിൽ ഇരുന്നു കൊണ്ട് പി സി ക്കു സാധിക്കൂ.
അപ്പോൾ പൈൻ ഇത്രയും ഒക്കെ കണ്ടും കെട്ടുമൊക്കെ അറിഞ്ഞ പത്തനംതിട്ടയിലെ ബി ജിഹേ പി ഹാൻഡിലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ കണ്ണും നട്ടിരിപ്പാണ്. പലരും നെടു നീളത്തില് എഴുതി നിറയ്ക്കുന്നുണ്ട്. ആരാകും പത്തനംതിട്ടയില ബി ജെ പി യുടെ ആ അപ്രതീക്ഷിത സ്ഥാനാർഥി. മോഹൻലാൽ മുതൽ മജോര് രവി വരെ. സ്വപ്‌നങ്ങൾ കണ്ടു മനക്കോട്ടയും കെട്ടി പ്രതീക്ഷപൗരത് അടയിരിക്കുകയാണ് ബി ജെ പി ക്കാർ.

Leave a Reply

Your email address will not be published. Required fields are marked *