Your Image Description Your Image Description
Your Image Alt Text

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം വരെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദഹനക്കേട് മൂലമാണ് മലബന്ധവും അസിഡിറ്റിയും വയറില്‍ ഗ്യാസുമൊക്കെ ഉണ്ടാകുന്നത്. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്…

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ തൈര് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും വയറിളക്കത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

രണ്ട്…

മുഴുധാന്യങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

മൂന്ന്…

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

നാല്…

വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

അഞ്ച്…

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും.

ആറ്…

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *