Your Image Description Your Image Description

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം…

ഒന്ന്…

വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ഇത് ഒരു സുപ്രധാന വിറ്റാമിനാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്.

രണ്ട്…

വിറ്റാമിൻ ബി 12 ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും വിളര്‍ച്ചയെ തടയുകയും സ്ത്രീകളുടെ ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

മൂന്ന്…

വിറ്റാമിന്‍ സിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും സ്ത്രീകള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

നാല്…

വിറ്റാമിന്‍ ഡിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി.

അഞ്ച്…

വിറ്റാമിന്‍ ഇ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ച് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെയും കണ്ണുകളുടെയും ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *