Your Image Description Your Image Description
Your Image Alt Text

 

നാ​ലു​പേ​ർ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലായി. മ​ല​പ്പു​റം നി​ല​മ്പു​രി​ൽ ആണ് സംഭവം. പി​ടി​യി​ലാ​യ​ത് പോ​ത്തു​ക​ൽ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ർ, ഷി​ജു, ബാ​ല​കൃ​ഷ്ണ​ൻ, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ്.

ഒ​രു​മാ​സം മു​മ്പാ​ണ് നി​ല​മ്പൂ​ർ റേ​ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​രൂ​ക്കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ഇ​വ​ർ പോ​ത്തി​നെ വേ​ട്ട​യാ​ടി​യ​ത്. ഒ​രു മാ​സം മു​മ്പ് വ​ന​പാ​ല​ക​ർ ഇ​തു​സം​ബ​ന്ധി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ത​ല​യോ​ട്ടി ല​ഭി​ച്ചി​രു​ന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഇവർ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *