Your Image Description Your Image Description
Your Image Alt Text

ബിജെപി ഇപ്പോൾ സീറ്റ് കൊടുക്കില്ല എന്ന കണ്ടപ്പോൾ നമ്മുടെ പിസി ജോർജിന് തലക്ക് വട്ടായി എന്ന് തോനുന്നു. . . . എന്തൊക്കെ പ്രദീക്ഷയുമായിട്ടാണ് പാവം പിസി കാവിപ്പടക്കൊപ്പം എത്തിയത് എല്ലാം തകർന്ന് തരിപ്പടം ആയി. . . പണ്ട് പണ്ട് ഒരുകാലത്ത് ബിജെപികെതിരെയും മോദി വിരോധവും , മോദി ഒരു തികഞ്ഞ പരാജയമാണ് ഒരു സംശയവും വേണ്ട എന്ന പറഞ്ഞിട്ട് പിന്നീട് ബിജെപിയിലേക്ക് വന്നപ്പോൾ പ്ലെയ്റ്റ് അപ്പാടെ അങ് തിരിച്ചു. . . പിന്നെ നരേന്ദ്ര മോഡി നല്ലവനായി നല്ല നേതാവായി. . . രാജ്യം കണ്ടിട്ടില്ലാത്ത സൂപെര്മാനുമായി എന്താല്ലേ . . . എത്രപെട്ടന്നാണ്‌ ഓന്ത് നിറം മാറുന്നപോലെ ഒരു മനുഷ്യന് നിറം മാറാൻ പറ്റുന്നത്. . . പക്ഷെ ഇതിനെല്ലാം കൂടെ ഒന്നിച്ചിട്ട് ബിജെപിക്കാർ പസികിട്ട പണിയുകയാണ്. . . പിന്നെ പി സി ജോർജ് എന്ന രാഷ്ട്രീയക്കാരൻ തികഞ്ഞ ഒരു രാഷ്ട്രീയക്കാരൻ ആണ് ഒരു അഴിമതിയുടെ കര പോലെ വീഴാത്ത ഒരു പഞ്ച പാവം.. . അങ്ങനെ ആണ് അദ്ദേഹം സ്വയം വിശേഷിപികുന്നത്. . .ന്തയാകും നമ്മുടെ പിസി ഇപ്പോൾ മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപിയിലേക്ക് ചേക്കേറിയ പിസി ജോർജ്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ഐസക്കിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് പിസി ജോർജിന്റെ വിമർശനം.

കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക് എന്നായിരുന്നു പിസി ജോർജിന്റെ ആരോപണം. കൂടാതെ ആലപ്പുഴക്കാരനായ ഐസക്, എന്തിനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നതെന്നും പിസി ജോർജ് ചോദിച്ചിരുന്നു. ആഹ്ഹ അല്ല ഈ മഞ്ഞപിത്തം ഉള്ളവന് കാണുന്നതെല്ലാം മഞ്ഞയായിട്ടല്ലേ തോന്നു. . . ആ പഞ്ചാപിപ്പിൾ ആണ് പി സി ഇപ്പോൾ ഉള്ളത്. . . പി സി യെ ബിജെപിയിൽ ഒരു പട്ടികുഞ്ഞു പോലും മതിക്കാത്തതിന്റെ അമര്ഷമാണ് ഇങ്ങനെ ഒക്കെ തീർക്കുന്നത്. . . .

‘ഐസക് ധൈര്യമായിട്ട് ഇറങ്ങണം. കിഫ്ബി കച്ചവടം നടത്തി ഇവിടെ നാലരലക്ഷം കോടി രൂപ കടമുണ്ടാക്കി നടന്നവനാണ്. വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്?’ പിസി ജോർജ് ചോദിച്ചു. ‘സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാണ്. ഐസക് ഉണ്ടാക്കിയതാണ് കിഫ്ബി. ഇങ്ങോട്ടു വരട്ടെ, ഞാൻ ജയിപ്പിച്ചു തരാം’ പിസി ജോർജ് പറയുന്നു.. . . പക്ഷെ വായിൽ നിന്നും ചില വാക്കുകൾകൊണ്ട് വര്ഷമഴ പെയ്യിക്കുന്ന തങ്ങൾ ചോദിച്ചാൽ ആരൊക്കെ വോട്ട് തരുമെന്ന് കണ്ടറിയാം. . . ജനങ്ങളുടെ കൈയിലെ ചൂടറിയാതെ തങ്ങൾ നോക്കുന്നത് നല്ലത്. . . . .

പത്തനംതിട്ടയിലെ സിറ്റിംഗ് എംപിയും കോൺഗ്രസ് നേതാവുമായ ആന്റോ ആന്റണിയെയും പിസി ജോർജ് വിമർശിച്ചു. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്നായിരുന്നു പിസിയുടെ ആരോപണം. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മത്സരിച്ചാൽ ജയിച്ചെന്ന് കരുതിയാൽ മതിയെന്നും അതിൽ തർക്കമില്ലെന്നും പിസി ജോർജ് പറഞ്ഞു.

എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പിസി പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹം മാത്രമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറ‌ഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയും ചെയ്യുമെന്നും പിസി ജോർജ് പരിഹസിച്ചു.

നേരത്തെ പിസി ജോർജിനെതിരെ വെള്ളാപ്പള്ളി നടേശൻ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പിസി ജോർജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

പന്നനായ രാഷ്ട്രീയ നേതാവാണ് പിസി ജോർജ്. ഇപ്പോൾ ആർക്ക് വേണം പിസി ജോർജിനെ, ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്‌തു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പിസി ജോർജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *