Your Image Description Your Image Description
Your Image Alt Text

കാരണവർക്ക്‌ അടുപ്പിലും കയറിയിരിക്കാമല്ലോ. ഡൽഹിയിലെ കരണവന്മാർക്കു എന്തുമാകാം. ഇതിപ്പോൾ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ് കാരനായിരുന്നു കൃഷ്ണനെയും കുചേലനെയും ട്രോളിയതെങ്കിൽ എന്താകുമായിരുന്നു പുകിൽ. മതേതര ഇന്ത്യയിൽ ഒരു ബി ജെ പി വിരുദ്ധൻ ആണിത് പറഞ്ഞിരുന്നെങ്കിലോ. ജെ പി കാരാകുമ്പോ എൻന്തു മാകാം . അത് മോദിയാണെങ്കിലോ എന്തും തന്നെയാകാം ആരും മിണ്ടാനും പാടില്ല.

ബി ജെ പി യും കോൺഗ്രസ്സും ഒത്തു ചേരാൻ തക്കം നോക്കിയിരുന്ന അസുലഭ നിമിഷമാകുന്നത് . പാർലമെൻറിൽ 370 സ്വപനം കണ്ടുകൊണ്ടിരിക്കുന്ന നരേന്ദ്രമോദിക്ക് പെട്ടന്നായിരുന്നു സുപ്രീ കോടതി വക ഒരു വൈബ്രേഷൻ കിട്ടിയത്. മോഡി കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ട് വന്ന എലെക്ട്രോൾ ബോണ്ട് ആറായിരം കോടി രൂപ കൈയിലെത്തിയപ്പോളേക്കും സുപ്രിം കോടതി ഇനി മതി നിർത്തിക്കോ എന്നുതരവിട്ടിരുന്നല്ലോ. അസാധാരണം എന്നെ പറയേണ്ടൂ മോഡി അതിനു സ്‌പ്രേയിംകോടതിയെ വിമർശിച്ചത് വർഗീയമായാണ്. എന്തും വർഗീയകണ്ണിൽ കാണുന്ന ബി ജെ പിക്ക് അവർ വായ തുറക്കുനതെല്ല്ലാം വർഗീയമായി മാറുകയാണ്. അങ്ങനെ ഇല്ലാത്തൊരു കീഴ്വഴക്കം സൃതിഷ്ഠിച്ച .
പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയെ പരോക്ഷമായി വിമർശിച്ച് . ഇ കുചേലൻ ഇന്നത്തെ കാലത്താണ് അവിൽ പൊതി നൽകിയത് എങ്കിൽ ശ്രീകൃഷ്ണൻ അഴിമതിക്കാരനായി ആരോപിക്കപ്പെടുമെന്നാണ് നരേന്ദ്രമോദിയുടെ വിമർശനം. ലോകത്തെ മൂനാം ശക്തിയാകാൻ പോകുന്നു എന്ന് വീമ്പിളക്കുന്ന ഒരു പ്രധാനമന്ത്രിക്കു ഇത്ര തരാം താണ തള്ള് തള്ളാൻ എങ്ങിനെ സാധിക്കുന്നു എന്നതാണ് ചോദ്യം.

അവിൽപുതി കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ആരെങ്കിലും എടുത്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയാൽ ശ്രീകൃഷ്ണൻ അഴിമതിക്കാരൻ ആണെന്ന് കോടതി വിധിച്ചേനെയെന്നും മോദി പരിഹസിച്ചു . അത് കേട്ട ആർക്കും പക്ഷെ പരാതിയില്ല. മോദിയല്ലെ പറഞ്ഞോട്ടേറ് എന്നാണോ. ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശ ലംഘനമാണെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിധി എതിരായാൽ ചെയ്താ പ്രവർത്തിയെ അല്ലെ പഴിക്കേണ്ടത്. അല്ലാതെ വിധി പറഞ്ഞ ജഡ്‌ജിയെയാണോ. എങ്കിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുത്ത നടപടി ഇലക്ട്‌റൽ ബോണ്ടെന്ന കള്ളപ്പണം വെളുപ്പിക്കൽ യന്ത്ര നിരോധനം ഇന്നത്തെ കാലത്തേ ഒരു വലിയ ശരി തനിയന്യ്. എത്ര തെറ്റുകൾ ചെയ്താലും അതിനു പരിഹാരമായി സുപ്രിം കോടതി നിർദേശയിച്ച ഒരു വലിയര് ശരി.

സുപ്രംകോടതിയുടെ നടപടികളെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ വിമർശിക്കുന്നത് തീർത്തും അസാധാരണമാണ് , കേട്ട് കേള്വിയില്ലാത്തതാണ്. പിന്നെ നേരത്തെ പറഞ്ഞത് പോലെ സ്വയം പ്രഖ്യാപിത കാരണവർക്ക് എന്തുമാകാമല്ലോ. കാര്യമെന്താന്നാലീ. ഇന്നിപ്പോൾ സുപ്രിം കോടതി ഇലക്ട്‌റൽ ബോണ്ട് നിരോധിച്ചു. നാളെ ആ പേരുകൾ പുറത്തു വരും . ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയവരുടെ പേര് പുറത്തുവരുന്നത് കേന്ദ്ര സർക്കാരിന് തലവേദന തന്നെയാണ്. അജഗജാന്തരമൗണ്ട് ബി ജെ പിയുടെട ബോണ്ട് തുകയും കോൺഗ്രസിന് കിട്ടിയതും തമ്മിൽ . മൂല്യമാക്കിയ ബോണ്ടിന്റെ 90 ശതമാനവും എത്തിയത് ബി ജെ പി അക്കൊന്ന്ടിലാണ്. ആ തുക നല്കിയവരൊന്നും ഇ ഡി യെ പേടിക്കേണ്ടതില്ല. എന്നാൽ കോൺഗ്രസിന് സംഭാവന നൽകിയ ആ 10 ശതമാനം .അവർ ഇ ഡി യെ പിടിക്കുക തന്നെ വേണം. ബോണ്ട് നല്കിയയാളുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്നല്ലേയുള്ളു. ഈ പത്തു ശതമാനം പേർക്ക് തങ്ങളുടെ എല്ലാ ക്രയ വിക്രിയങ്ങളും ഇ ഡി ക്കു മുന്നിൽ സമർപ്പിക്കേണ്ടി വരും. തിരഞ്ഞെടുപ്പടുക്കുന്നു. ഇനിയും ഏതൊക്കെ മോഡി മാജിക്കുകൾ, മോഡി ഡയലോഗ്, മോഡി ഉറപ്പ് , മോഡി ഉടുപ്പ് എന്തൊക്കെ കാണേണ്ടി വരും.

സഹിക്കേണ്ടി വരും. സഹികെട്ടു ജനം 370 എന്ന അതിർത്തി കടത്തി വിടുമെന്ന പ്രതീക്ഷയാണ് താമരപ്പടക്ക്. ഓരോ തിരഞ്ഞെടുപ്പും വോട്ടർമാർക്ക് ഒരു പരീക്ഷണ ശാലയാണെന്ന കാര്യം മറന്നു പോകരുത് താമരകുഞ്ഞന്മാർ. കൃഷ്ണനും കുചേലനും അരങ്ങത്തേക്ക് എത്തിക്കഴിഞ്ഞു മോദിയുടെ വിചാരം അത് പറയുമ്പോൾ ജനം തന്നെ കൃഷ്ണനായി കാണുമെന്നാണ്. മോഡി ഇനിയും രംഗത്തിറക്കും യുധിഷ്ഠിരനെയും ഭീമനെയും അര്ജുനനെയും ഒക്കെ. പക്ഷെ അവരൊക്കെ അരങ്ങിലെത്തുമ്പോൾ കാണികൾ കാണുന്ന മുഖം ശകുനിയുടേത് മാത്രമായിരിക്കുമ് എന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *