Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി പുതിയ ഛണ്ഡിഗഢ് മേയർ കുല്‍ദീപ് കുമാർ.

സുപ്രീംകോടതിയോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും ഇത് ഇൻഡ്യ സഖ്യത്തിന്റേയും ഛണ്ഡിഗഢിലെ ജനങ്ങളുടെയും വിജയമാണെന്നും കുല്‍ദീപ് കുമാർ പറഞ്ഞു. നമ്മള്‍ ഒരുമിച്ച്‌ നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഡ്യ സഖ്യം ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നും അദ്ദേഹം പ്രതികരിച്ചു.

ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് എ.എ.പിയുടെ കുല്‍ദീപ് കുമാർക്ക് മേയറാകാനുള്ള തെളിഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *