Your Image Description Your Image Description

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ സാക്ഷരതാ മിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളും ജില്ലയിലെ പത്താംതരം, ഹയർ സെക്കൻഡറി കോഴ്സുകളുടെ 10 സമ്പർക്ക പഠനകേന്ദ്രങ്ങളിലെ ആയിരത്തിഅഞ്ഞൂറുറോളം പഠിതാക്കാളും ഡിജി പ്രതിജ്ഞയെടുത്തു.

സമ്പർക്ക പഠനകേന്ദ്രങ്ങളിൽ സ്മാർട്ട്ഫോണിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ പഠന ക്ലാസും നടന്നു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ. സിംല, സെന്റർ കോർഡിനേറ്റർമാർ, അധ്യാപകർ എന്നിവർ സമ്പർക്ക പഠനകേന്ദ്രങ്ങളിൽ പ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ 104 പ്രേരക്മാരും ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഡിജി സഭയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *