Your Image Description Your Image Description
Your Image Alt Text

കോട്ടയം : കടുത്തുരുത്തി – പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ചേർപ്പുങ്കൽ – കൊഴുവനാൽ റോഡിൽ മീനച്ചിലാറിന് കുറുകെ പുതുതായി നിർമ്മിച്ച ചേർപ്പുങ്കൽ പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി, ജോസ് കെ.മാണി എം.പി,മോൻസ് ജോസഫ് എം.എൽ.എ, മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും.

പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു സ്വാഗതം ആശംസിക്കും. എക്‌സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഏബ്രഹാം, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോസഫ് പൊയ്കയിൽ, പ്രൊഫ. മേഴ്‌സി ജോൺ, കെ.ജി.അശോക് കുമാർ, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ജെറോം, ബോബി മാത്യു കീകോലിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എൻ.ബിനു, ബാബു കെ.ജോർജ്ജ്, ടോബിൽ കെ. അലക്‌സ്, ജോസ് കൊല്ലറാത്ത്, ഇമ്മാനുവൽ നെടുമ്പ്രം, പി.കെ.സുരേഷ്, ചേർപ്പുങ്കൽ പള്ളി വികാരി ഫാ.ജോസ് പാനാംമ്പുഴ, കല്ലൂർ പള്ളി വികാരി ഫാ. ജിസ്‌മോൻ മരങ്ങാലിൽ, മാർസ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ.ഡോ.ജോസഫ് കണിയോടിക്കൽ, വ്യാപാരി വ്യവസായി പ്രസിഡന്റ് ടോം മാത്യു വടാന എന്നിവർ ആംശസകൾ അർപ്പിക്കും. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം.കെ.സന്തോഷ്‌കുമാർ കൃതജ്ഞത അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *