Your Image Description Your Image Description

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ. പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മദ്യപാനവും പുകവലിയും നീണ്ടുനിൽക്കുന്ന മൂത്രത്തിലെ അണുബാധയും, കെമിക്കലും ആയുള്ള സമ്പര്‍ക്കവും, ചില മരുന്നുകളുടെ ഉപയോഗവിമൊക്കെ രോഗ സാധ്യതയെ കൂട്ടാം.

ബ്ലാഡര്‍ ക്യാന്‍സറിന്‍റെ പല ലക്ഷണങ്ങളും മൂത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും യൂറിനറി ഇൻഫെക്ഷനാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എപ്പോഴും മൂത്രം പോവുക, മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, നടുവേദന തുടങ്ങിയവയാണ് ബ്ലാഡര്‍ ക്യാന്‍സറിന്‍റെയും യൂറിനറി ഇൻഫെക്ഷന്‍റെയും പൊതുവായ ലക്ഷണങ്ങള്‍.

മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയിൽ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നൽ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ മൂത്രാശയ ക്യാൻസറിന്‍റെ ലക്ഷണമാകം. അതുപോലെ അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന, ശരീരഭാരം പെട്ടെന്ന് കുറയുക, അകാരമായ ക്ഷീണം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

Leave a Reply

Your email address will not be published. Required fields are marked *