Your Image Description Your Image Description

മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ മലപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭൈൻസ്‌ദേഹി സ്വദേശി രാംശങ്കർ (33) ആണ് മരിച്ചത്. യുവാവിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.സുഹൃത്തിൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് രാംശങ്കറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഇതുമായി ബന്ധപ്പെട്ട് പ്രതിയും രാംശങ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് പ്രതികൾ കല്ലുകൊണ്ട് രാംശങ്കറിൻ്റെ തല തകർത്ത് ഓടി രക്ഷപ്പെട്ടു. രാംശങ്കർ പിന്നീട് രക്തം വാർന്നു മരിച്ചു.തിങ്കളാഴ്‌ച രാവിലെ 7.30ന് കുത്തുകൽ റോഡിനു സമീപത്തെ ഫുട്‌പാത്തിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം രക്തം പുരണ്ട കല്ല് കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാംശങ്കറിൻ്റെ ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. മഞ്ചേരിയിലും സമീപ സ്ഥലങ്ങളിലും കോൺക്രീറ്റ് ജോലികൾ ചെയ്തു വരികയായിരുന്നു രാംശങ്കർ. ജില്ലാ പോലീസ് മേധാവി എസ്.ശശിധരൻ, ഡിവൈഎസ്പി ബെന്നി എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മഞ്ചേരി സിഐ കെ.എം.ബിനീഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *