Your Image Description Your Image Description

നവകേരളം കര്‍മ്മപദ്ധതി ഹരിതകേരളം മിഷന്‍ നേതൃത്വത്തില്‍ നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ ക്യാമ്പയിന്‍ ഏറ്റെടുത്തിട്ടുള്ള പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിലെ 321 അങ്കണവാടികളില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മുഖേന അങ്കണ്‍ജ്യോതി പദ്ധതി നടപ്പാക്കുന്നു. അടുക്കള ഉപകരണങ്ങള്‍ ഊര്‍ജ്ജദക്ഷത കൂടിയതാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡക്ഷന്‍ കുക്കര്‍ വിതരണം ചെയ്തു.

ദേലംപാടി- 25, ബേഡഡുക്ക- 38, ചെറുവത്തൂര്‍- 29, പുല്ലൂര്‍പെരിയ- 31, പുത്തിഗെ- 23, പിലിക്കോട്-27, മുളിയാര്‍- 35, വലിയപറമ്പ- 16, കിനാനൂര്‍ കരിന്തളം- 30, തൃക്കരിപ്പൂര്‍-39, മടിക്കൈ-28 എണ്ണം എന്നിങ്ങനെയാണ് അങ്കണ്‍ജ്യോതി നടപ്പാക്കുന്ന അങ്കണ്‍വാടികള്‍. തുടര്‍ന്ന് അടുക്കള പാത്രങ്ങള്‍ ലഭ്യമാക്കും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുള്ള അങ്കണ്‍വാടികളില്‍ കൂള്‍ റൂഫിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് തനതായ 44 സ്ഥാപനങ്ങളില്‍ സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തിയത് ഭൂരിഭാഗവും അങ്കണ്‍വാടികളിലാണ്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ അങ്കണ്‍വാടികളില്‍ സോളാര്‍ പാനലുകള്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. ഇതിനുള്ള കാമ്പയിന്‍ നടന്നുവരുന്നു.

അങ്കണ്‍ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരില്‍ എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മടിക്കൈയിലും പുത്തിഗെയിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണനും മറ്റു ഗ്രാമപഞ്ചായത്തുകളില്‍ ബന്ധപ്പെട്ട പ്രസിഡണ്ടുമാരും ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.ജയന്‍ പ്രയോഗിക പരിശീലനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *