Your Image Description Your Image Description
Your Image Alt Text

നമ്മുടെ ഭക്ഷണം, മറ്റ് ജീവിതരീതികള്‍, ശീലങ്ങള്‍ എല്ലാം നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നത് ഏവര്‍ക്കുമറിയാമല്ലോ. ഇത്തരത്തില്‍ നമ്മുടെ അശ്രദ്ധകള്‍, അല്ലെങ്കില്‍ ചില പിഴവുകള്‍ ആരോഗ്യത്തിനുമേല്‍ ഉയര്‍ത്തുന്നൊരു വെല്ലുവിളിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

അതായത്, നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും, ‘എനര്‍ജി’ ഇല്ല, മുഴുവൻ ‘എനര്‍ജി’യും ചോര്‍ന്നുപോയി എന്ന് തോന്നാറുണ്ടെങ്കില്‍ നിങ്ങള്‍ പരിശോധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. ഇങ്ങനെയുള്ള തോന്നലുകള്‍ക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടാകാം എന്നതാണ്. പ്രധാനമായും നമ്മുടെ തന്നെ ചില ശീലങ്ങളാണ് പ്രശ്നമാകുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഒന്ന്…

പതിവായി ഉറക്കം ശരിയാകുന്നില്ല എങ്കില്‍ അത് ഇത്തരത്തില്‍ ഉന്മേഷം ഇല്ലാതാക്കാം. അതിനാല്‍ ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് നിര്‍ബന്ധമാണ്.
രണ്ട്…

സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്ന ശീലവും ഇതുപോലെ ‘എനര്‍ജി’ പൂര്‍ണമായും ചോര്‍ന്നുപോയതായ അനുഭവമുണ്ടാക്കും. അതിനാല്‍ ഭക്ഷണത്തിന് സാധിക്കുന്നിടത്തോളം കൃത്യമായ സമയം നിശ്ചയിക്കുക. ഇത് പാലിക്കുക.

മൂന്ന്…

കായികാധ്വാനമേതുമില്ലാത്ത, അല്ലെങ്കില്‍ വ്യായാമമേതുമില്ലാത്ത ജീവിതരീതികളും സ്ഥിരമായ തളര്‍ച്ച സമ്മാനിക്കാം. വ്യായാമം പതിവാക്കുകയാണെങ്കില്‍ ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും.

നാല്…

ഷുഗര്‍ അഥമാ മധുരം അധികമായി കഴിക്കുന്നതും അതുപോലെ തന്നെ കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങള്‍ അധികമാകുന്നതും ഉന്മേഷക്കുറവിലേക്ക് നയിക്കാം. മധുരവും കഫീനും എടുത്തുകഴിഞ്ഞ ഉടനെ ഒരുന്മേഷം നമുക്കനുഭവപ്പെടും. എന്നാലിത് പിന്നീട് ഊര്‍ജ്ജം കുത്തനെ കുറയ്ക്കുന്നതിലേക്കാണ് നയിക്കുക.

ആവശ്യത്തിന് ജലാംശം ശരീരത്തിലില്ലെങ്കിലും ഇങ്ങനെ എപ്പോഴും തളര്‍ച്ച തോന്നാം. അതിനാല്‍ നിര്‍ജലീകരണം വരാതെ ശ്രദ്ധിക്കുക. വേണ്ടത്ര വെള്ളം കുടിക്കുക.

അഞ്ച്…

പതിവായി സ്ട്രെസ് അനുഭവിക്കുന്നവരിലും ഇതിന്‍റെ ഭാഗമായി ‘എനര്‍ജി’ തീര്‍ന്നുപോയതായ അനുഭവമുണ്ടാകാം. അതിനാല്‍ സ്ട്രെസിനെ അകറ്റിനിര്‍ത്താനോ, കൈകാര്യം ചെയ്യാനോ ശീലിക്കേണ്ടത് നിര്‍ബന്ധമാണ്. സ്ട്രെസ് പല അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം.

സമയം ഫലപ്രദമായി ഉപയോഗിക്കാതെ കാര്യങ്ങള്‍ക്ക് ധൃതി കൂട്ടുന്ന ശീലവും നല്ലതല്ല, ഇതും ഉന്മേഷക്കുറവിലേക്കേ നയിക്കൂ.

ആറ്…

പകല്‍സമയങ്ങളില്‍ ആവശ്യത്തിന് വെയിലോ സൂര്യപ്രകാശമോ ഏല്‍ക്കാതെ കെട്ടിടങ്ങള്‍ക്ക് അകത്ത് തന്നെ തുടരുന്ന ശീലവും ‘എനര്‍ജി’ കുറവിലേക്ക് നയിക്കാം. വൈറ്റമിൻ ഡി കുറയുന്നത് മൂലമാണിത് സംഭവിക്കുന്നത്. അതിനാല്‍ അത്യാവശ്യത്തിന് വെയില്‍ ഏല്‍ക്കാൻ ശ്രദ്ധിക്കുക. അതേസമയം ചൂട് കൂടുതലുള്ളപ്പോള്‍ നേരിട്ട് ഏറെ നേരം സൂര്യപ്രകാശമേല്‍ക്കുകയും ചെയ്യരുത്.

ഏഴ്…

പുറംലോകവുമായി ബന്ധമില്ലാതെ അടച്ചിട്ട് തുടരുന്നതും, ഉള്‍വലിയലും ഉന്മേഷക്കുറവിലേക്ക് നയിക്കാം. അതിനാല്‍ അത്യാവശ്യം സൗഹൃദങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍ എന്നിവ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *