Your Image Description Your Image Description
Your Image Alt Text

തിരഞ്ഞെടുപ് കാഹളം മുഴങ്ങിയതും രാട്രീയ പാർട്ടികൾ വാശിയോടെ പോർക്കളത്തിൽ ഇറങ്ങി കഴിഞ്ഞു.
ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 5 സീറ്റുകലാണ് ബി ജെ പിയുടെ ലക്‌ഷ്യം . മുന്നേതന്നെ കേന്ദ്രമന്ത്രിമാരെ തന്നെ നിയോഗിച്ച് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ബി ജെ പി ആരംഭിച്ചിരുന്നു.കഴിഞ്ഞ തവണ രാജ്യത്തു രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം. ഒത്തുപിടിച്ചാൽ ജയസാധ്യതയുണ്ടെന്ന് ബിജെപി കേന്ദ്രനേതാക്കളടക്കം വിലയിരുത്തുന്ന മണ്ഡലം. അവിടെ 3 തവണയായി വെന്നിക്കൊടി പാറിക്കുന്നത് ശശി തരൂരെന്ന രാഷ്ട്രതന്ത്രജ്ഞൻ.എന്നാൽ ഇത്തവണകോൺഗ്രസിനു തരൂരെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി കളത്തിലിളകുന്നത് .

കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. ഇത്തവണ മണ്ഡലത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ വിജയം ഉറപ്പാണെന്ന് ബി ജെ പി കരുതുന്നു. പ്രമുഖ നേതാവിനെ ഇറക്കിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

പാർട്ടി അവസരം നൽകുകയാണെങ്കിൽ ഇത്തവണ കേരളത്തിൽ നിന്നും മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് നേരത്തേ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു. അതേസമയം രാജീവ് ചന്ദ്രശേഖർ വരുന്നത് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ആർ എസ് എസ് നേതൃത്വവും. സംസ്ഥാന നേതാക്കൾ മത്സരിച്ചിട്ടും ഏറ്റവും അനുകൂലമായ മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്തതിന്റെ അതൃപ്തിയും ആർ എസ് എസ് പങ്കുവെയ്ക്കുന്നു.

എന്നാൽ ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നിൽ അദ്ദേഹം മത്സരിക്കുമെന്നു ശ്രുതിയുണ്ട്. എന്നാൽ, നേതൃത്വത്തിനു തിരുവനന്തപുരത്ത് രാജീവിനെ മത്സരിപ്പിക്കാൻ താൽപര്യമാണെന്ന അഭ്യൂഹം പാർട്ടിവൃത്തങ്ങളിൽ പടർന്നിട്ടു കാലമേറെയായി. കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു നേടിയിരുന്നു . എന്നാൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി കളത്തിൽ ഇറങ്ങിയിരിക്കുന്നത് .ഇത്തവണ തിരുവനതപുരത്ത് രരൂർ എട്ടുനിലയിൽ പൊട്ടും. കേരളത്തിലിൽ ഇത്തവണ മോഡി ഗ്യാരന്റിയിൽ താമര വിരിയുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *