Your Image Description Your Image Description

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇതിന് പുറമെ 133 സ്വദേശികളെയും രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ചതിന് പിടികൂടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടി. ലൈസന്‍സില്ലാതെ പ്രവേശിക്കുക, അനധികൃത ക്യാമ്പിങ്, അനധികൃത വേട്ടയാടല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍പ്പെടുന്നത്. പരിസ്ഥിതി സംരക്ഷിത മേഖലകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ അധികൃതര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *