Your Image Description Your Image Description

വായ്പാ പരിധി തർക്കത്തിൽ കേസും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് കേരളം നൽകിയ കേസിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളം ഹരജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ അനുവാദം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, അടിയ​ന്തരമായി 26,226 കോടി രൂപ വേണമെന്നും ഹരജിയുമായി മുന്നോട്ടുപോകുന്നുവെന്നും കേരളം അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷം കേരളത്തിനു കടമെടുക്കാനുള്ള പരിധി 32,423 കോടി രൂപയാണ്. ഹരജി ഫയല്‍ ചെയ്യുന്നതിനു മുമ്പുതന്നെ 32,230 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണ് 11,731 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കുന്നത്. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി അനുവദിക്കുന്ന തുകകൂടി ചേര്‍ത്താന്‍ 44,163 കോടി രൂപ കേരളത്തിനു ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *