Your Image Description Your Image Description

യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ. ക്ലാസ്മുറികളിൽ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനുമാണിതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

”കുട്ടികൾക്ക് അറിഞ്ഞു വളരാനുള്ള ഇടമാണ് സ്കൂളുകൾ. ക്ലാസ്മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധമാറിപ്പോകാൻ കാരണമാകുന്നു. അത് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് നന്നായി പഠിപ്പിക്കാനുമുള്ള അവസരമൊരുക്കുകയും ചെയ്യാം.​”- എന്നാണ് മൊബൈൽ നിരോധനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *