Your Image Description Your Image Description

കള്ളക്കടത്ത്, വാണിജ്യത്തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട അറസ്റ്റുകൾ കസ്റ്റംസ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ പുതുക്കി. അറസ്റ്റുനടന്നാൽ 24 മണിക്കൂറിനകം കസ്റ്റംസ് സോണിലെ ചീഫ് കമ്മിഷണറോ ഡയറക്ടർ ജനറലോ റിപ്പോർട്ട് ഫയൽചെയ്യണമെന്ന് ഫീൽഡ് ഓഫീസർമാർക്കയച്ച നിർദേശത്തിൽ കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോർഡ് വ്യക്തമാക്കി.

അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നതും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാകണം. പിടിച്ചെടുത്ത സാധനങ്ങളുടെ അളവും വിപണിമൂല്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *