Your Image Description Your Image Description

 ഛത്തീസ്ഗഢ് സായുധസേനാ (സി.എ.എഫ്.) കമാൻഡറെ മാവോവാദികൾ വെട്ടിക്കൊന്നു. കമാൻഡർ ടിജാവു റാം ബുവാരിയയാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ബിജാപുർ ജില്ലയിലെ കുത്രു പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്തയിലാണ് സംഭവം.

മാവോവാദിസാന്നിധ്യമുള്ള ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സി.എ.എഫ്. കമ്പനിയുടെ കമാൻഡറായിരുന്നു ടിജാവു. സംഘമായെത്തിയ മാവോവാദികൾ ടിജാവുവിനെ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *