Your Image Description Your Image Description

ആഗോള മാന്ദ്യത്തിനിടയിലും കഴിഞ്ഞവർഷം എണ്ണയിതര വിദേശവ്യാപാരത്തിൽ മൂന്നരലക്ഷം കോടി ദിർഹമെന്ന ചരിത്രനേട്ടം കൈവരിച്ച് യു.എ.ഇ.

ഓരോപ്രഭാതവും രാജ്യത്ത് പുത്തൻ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം നേട്ടംപങ്കുവച്ചുകൊണ്ട് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഞങ്ങളുടെ എണ്ണയിതര വിദേശചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരനേട്ടം സുപ്രധാന നാഴികക്കല്ലാണ്.

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്. റെക്കോഡുകൾ ഭേദിക്കുന്ന ഒരു സാമ്പത്തിക വർഷമായാണ് തുടക്കത്തിൽ തന്നെ 2023 – നെ കണ്ടത്. സമഗ്ര പങ്കാളിത്ത കരാറുകളിലൂടെ വിവിധ രാജ്യങ്ങളുമായി സഹകരണം ദൃഢമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *