Your Image Description Your Image Description

യുദ്ധബാധിതർക്ക് ആശ്വാസമെത്തിക്കാനായി 4500 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇ.യുടെ രണ്ടാമത്തെ സഹായകപ്പൽ ഈജിപ്തിലെ അൽ അരീഷ് തുറമുഖത്തെത്തി. 4,303 ടൺ ഭക്ഷണം, 154 ടൺ പാർപ്പിട സാമഗ്രികൾ, 87 ടൺ ആരോഗ്യ കിറ്റുകൾ എന്നിവയുമായി ഈ മാസം മൂന്നിനാണ് ഫുജൈറ തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്.

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നീ സംഘടനകളാണ് ദുരിതാശ്വാസ സാമഗ്രികൾ നൽകിയത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിലൂടെ ഇതുവരെ 15,700 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ നൽകിയിട്ടുണ്ട്. 162 ചരക്കുവിമാനങ്ങളും അയച്ചിട്ടുണ്ട്. ഗാസയിലെ ജനതയ്ക്ക് കുടിവെള്ളം നൽകുന്നതിനായി ആറ് ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *